താരന് മുടിയെ മാത്രമല്ല പ്രശ്നത്തിലാക്കുന്നത് നമ്മുടെ ആരോഗ്യത്തേയും കാര്യമായി തന്നെ ബാധിയ്ക്കുന്നു.
ജോലി സ്ഥലത്തും മീറ്റിംഗിലും ഏതെങ്കിലും പൊതുയോഗങ്ങളിലും വരെ താരന് പ്രശ്നമാകുന്നു. താരന് പലരുടേയും ആത്മവിശ്വാസത്തിനു വരെ കത്തി വെയ്ക്കുന്നു. എന്നാല്‍ താരന് മിനിട്ടുകള്‍ക്കുള്ളില്‍ പ്രതിരോധിയ്ക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
* ബേക്കിംഗ് സോഡയാണ് താരനെ പ്രതിരോധിയ്ക്കുന്നതില്‍ എന്നും മുന്നിലാണ്. മിനിറ്റുകൾക്ക് ഉള്ളിൽ താരൻ ഇല്ലാതാകും.ഒരു ടീ സ്പൂൺ ബേക്കിംഗ് സോഡ ഷാമ്ബൂവില് മിക്സ് ചെയ്ത് തല കഴുകുന്നത് താരനെ പ്രതിരോധിക്കും .
* മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളായാം. അല്പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്.
*ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകുകയും ചെയ്യും
*ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.
*തൈരും ആര്യവേപ്പില ചേര്‍ത്തരച്ചതും തലയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് തലയിലെ താരന് ഒഴിവാക്കും
* പ്രോട്ടീന്‍ സമ്പുഷ്ടമായ തൈര് മുടി വളരാനും മുടിയ്ക്കു മൃദുത്വം നല്‍കാനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക