അൽഫോൺസ് പുത്രൻ തമിഴിൽ ഒരുക്കുന്ന ‘ഗിഫ്റ്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ഇളയരാജയുടെ സംഗീതത്തിനൊപ്പം ചിത്രത്തിന്റെ പേര് എഴുതി കാണിക്കുന്ന വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇളയരാജ തന്നെയാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത്.
തമിഴിൽ ഒരുങ്ങുന്ന സിനിമയുടെ രചനയും ചിത്രീകരണവും സംഗീത നിർമാണവും പുരോഗമിക്കുകയാണ്. ചെന്നൈയിൽ വെച്ചാകും ചിത്രീകരണം. റോമിയോ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
സാൻഡി, കോവൈ സരള, സഹന സർവേഷ്, രാഹുൽ, ചാർളി, റേച്ചൽ റെബാക്ക, ഗോപാലൻ പാലക്കാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിനൊപ്പം ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക