118 കോടി രൂപ ചെലവഴിച്ച മൂവാറ്റുപുഴയിലെ മാറാടി, രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ജല ജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മാറാടി പഞ്ചായത്തിലെ കായനാട് തുടക്കമായി. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾക്കാണ് തുടക്കം കുറിച്ചത്.
മാറാടിയിൽ മാത്രം 42 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. ഊരമന മെതിപ്പാറയിൽ 52 സെന്റ് സ്ഥലത്ത് സംഭരണിയും പ്ലാന്റും പുഴയിൽ നിന്നും വെള്ളം ശേഖരിച്ച് ശുദ്ധീകരിക്കുന്നതിനായി നിർമ്മിക്കും. സ്ഥലത്തിന്റെ വിലയെ സംബന്ധിച്ചുള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ജലസംഭരണി നിർമ്മിക്കുന്നതിനുള്ള നടപടികൾ ഉടൻ ഭൂമി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
33 കോടി രൂപ ചെലവഴിച്ചാണ് ജലസംഭരണിയും പ്ലാന്റും നിർമ്മിക്കുന്നത്. പാമ്പാക്കുട, രാമമംഗലം, മാറാടി പഞ്ചായത്തുകളിലെ 7500 പേർക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക