വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് കയ്പ്പക്ക . നല്ല കയ്പ്പ് ആയതുകൊണ്ട് തന്നെ പല ആളുകൾക്കും കയ്പ്പക്ക ഇഷ്ടമല്ല. കയ്പ്പില്ലാതെ കയ്പ്പക്ക എങ്ങനെ പാചകം ചെയ്യാം എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ കയ്പ്പക്ക ചെറുതായി അരിഞ്ഞെടുത്ത് വയ്ക്കാം. പിന്നീട് കുറച്ച് നാളികേരം ചിരകിയതും കുറച്ച് പുളിയും കുറച്ച് മുളകുപൊടിയും അല്പം മഞ്ഞൾപൊടിയും ചേർത്ത് ഒരു പാനിൽ എണ്ണയൊഴിച്ച് നല്ലതുപോലെ വറുത്തെടുക്കണം. ചൂടാറിയതിനു ശേഷം ഇത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കാം.
പിന്നീട് ഒരു പാൻ അടുപ്പത്ത് വച്ച് കുറച്ച് എണ്ണയൊഴിച്ച് ചൂടാക്കാം.എണ്ണ ചൂടായി വരുമ്പോൾ കുറച്ച് കടുക് ഇട്ട് പൊട്ടിച്ചെടുക്കാം.കുറച്ച് കറിവേപ്പിലയും പച്ചമുളക് ചെറുതായി അരിഞ്ഞതും കുറച്ച് സവാള അരിഞ്ഞതും കൂടി ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കാം. സവാള നല്ലതുപോലെ വഴറ്റിയതിനു ശേഷം ഇതിലേക്ക് നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന കയ്പ്പക്ക കൂടി ചേർത്തു കൊടുക്കാം. കയ്പ്പക്ക ചേർത്ത് അല്പം മഞ്ഞൾ പൊടിയും പാകത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കണം.
നല്ലതുപോലെ വേവിച്ചെടുത്തതിനു ശേഷം ഇതിലേക്ക് നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങയുടെ അരപ്പു കൂടി ചേർത്തു കൊടുക്കണം. നല്ലതുപോലെ തിളപ്പിച്ച് എണ്ണ തെളിഞ്ഞുവരുന്ന സമയമാകുമ്പോൾ വാങ്ങി വെക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക