മൊബൈലിൽ സ്വകാര്യമായി അശ്ലീല ചിത്രങ്ങളും വിഡിയോയും കാണുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി വിധിച്ചു.
അതേസമയം ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ പ്രദർശിപ്പിക്കുകയോ ചെയ്താൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 292–ാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.
മൊബൈലിൽ അശ്ലീല ദൃശ്യം കണ്ടെന്നാരോപിച്ച് അങ്കമാലി കറുകുറ്റി സ്വദേശിയായ യുവാവിനെതിരെ ആലുവ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക