9 ഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ ചലിക്കുന്നതും സ്വാധീനമുള്ളതുമായ ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ അധിപനായ ശനിക്ക് വളരെ വലിയ സ്ഥാനമാണുള്ളത്. ശനിയുടെ സംക്രമവും വക്രവർത്തിയുടെ ചലനവും ഒരു വ്യക്തിയുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നവയാണ്. കുംഭം രാശിയിൽ ഉള്ളവർക്ക് നിലവിൽശനി പിന്നോക്കാവസ്ഥയിലാണ്.ശനിയുടെ സംക്രമത്തിലെ മാറ്റങ്ങൾ വിവിധ രാശിക്കാര്‍ ചിലർക്ക് അനുകൂല ഫലങ്ങൾ നൽകുന്നവയുമാണ്. ശനിയുടെ മാറ്റം അനുകൂലഫലങ്ങൾ നൽകുന്ന രാശിക്കാർ ഏതൊക്കെയാണെന്നറിയാം.
ശനിയുടെ ഈ മാറ്റം മിഥുനം രാശിക്കാരിൽ അത്ഭുതകരമായ സമയങ്ങൾക്ക് കാരണമാകും. അപ്രതീക്ഷിത ധനലാഭവും സംഭവിക്കാൻ ഇടയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതോടൊപ്പം നവംബർ നാലിനു ശേഷം അല്പം കഠിനാധ്വാനം ചെയ്താൽ എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കുന്നതിനും സാധിക്കും. ഏതെങ്കിലും തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വരാണെങ്കിൽ പുതിയ തൊഴിലവസരങ്ങൾ ലഭിക്കുന്നതിനും സാധ്യതയുണ്ട്.
ശനിയുടെ മാറ്റം തുലാം രാശിക്കാരിലും നല്ല സ്വാധീനം ചെലുത്തും. ജോലിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടവും സ്ഥാനക്കയറ്റത്തിനുള്ള അവസരവും ലഭ്യമാകും. വ്യാപാര രംഗത്ത് ഏർപ്പെട്ടിരിക്കുന്നവർക്ക് നല്ല ലാഭം ലഭിക്കുന്ന സമയവും ആണ്.
മകരം രാശിയിലുള്ളവർക്കും ശനിയുടെ ഈ മാറ്റം ഗുണങ്ങൾ നൽകും. ശനിയുടെ നേരിട്ടുള്ള സംക്രമം മൂലം പൂർവിക സ്വത്തുക്കൾ വർദ്ധിക്കുന്നതിനും അവസരം ഉണ്ടാകും. ഭാരവാഹികൾക്ക് സ്ഥാനക്കയറ്റവും മികച്ച തൊഴിലവസരങ്ങൾ ലഭിക്കുന്നതിനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക