‘ഭീഷ്മ പർവ്വ’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി കുഞ്ചാക്കോ ബോബൻ. സിനിമയുടെ സെറ്റിൽ സംവിധായകനൊപ്പം കുഞ്ചാക്കോ ബോബനും തിരക്കഥാകൃത്ത് ഉണ്ണി ആറുമിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്നതും പ്രത്യേകതയാണ്.
അമൽനീരദും കുഞ്ചക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലർ ഴോണറിലുള്ളതാണെന്നാണ് വിവരം.
ഷറഫുദ്ദീനും പ്രധാന താരമാണ്. സുഷിന് ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക