കേരളത്തിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചതോടെ തമിഴ്നാട് കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കി. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്നവർക്ക് പനി പരിശോധന നടത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ പറഞ്ഞു.
നിലവിൽ നിപ്പാ ഭീഷണി ഇല്ലെങ്കിലും അതിർത്തി പ്രദേശങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളായ നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെ കന്യാകുമാരിയിൽ കേരളത്തിൽ നിന്ന് എത്തുന്നവർക്ക് പനി പരിശോധന ആരംഭിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ തദ്ദേശസ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥർ പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക