വെളിച്ചെണ്ണ പോലെ മുടിയിൽ ധൈര്യമായി ഉപയോഗിക്കാൻ കഴിയുന്നതും പാർശ്വഫലങ്ങളില്ലാത്തതുമാണ് ബദാം ഓയിൽ. വിറ്റാമിൻ എ,ഡി. ഇ. ബി എന്നിവ ബദാം ഓയിലിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പൊട്ടാസ്യം, സിങ്ക് എന്നിവയുടെയും കലവറയാണ് ഈ എണ്ണ. മുടിയുടെ ആരോഗ്യത്തിനൊപ്പം ചർമ്മത്തിനും ബദാം ഓയിൽ മിികച്ചഫലം നൽകും.
ബദാം ഓയിൽ തലയോട്ടിയിലെ അഴുക്കും എണ്ണമയവും ഇല്ലാതാക്കുന്നു. മുടിയുടെ അറ്റം പിളരുന്നത് പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റും വിറ്റാമിനും രോമകൂപങ്ങൾക്ക് ഉണർവ് നൽകുന്നതിന് സഹായിക്കുന്നു. മുടി കൊഴിച്ചിൽ അകറ്റുകയും മുടിക്ക് കരുത്തും ആരോഗ്യവും നൽകുകയും ചെയ്യുന്നു. ദിവസവും ഇത് ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ മേൻമ. ബദാം ഓയിൽ ചെറുതായി ചൂടാക്കി തേയ്ക്കുന്നത് താരനെ പൂർണമായി ഇല്ലാതാക്കുന്നതോടൊപ്പം ആരോഗ്യമുള്ള മുടി വളരുന്നതിനും സഹായിക്കുന്നു.
ബദാ ം ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് തലയിലെ രക്ത ചംക്രമണം വർദ്ധിപ്പിക്കുകയും മുടിയുടെ വളർച്ച ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.വരണ്ട മുടിക്ക് പരിഹാരം കാണുന്നതിനും മുടി സിൽക്കി ആകുന്നതിനും ബദാം ഓയിൽ ഉപയോഗിക്കാം, മുടിക്ക് തിളക്കം നൽകുന്നതിനും മുടിക്ക് സോഫ്ട്നെസ് നൽകുന്നതിനും സഹായിക്കുന്നു. ബദാം ഓയിൽ മുടിയിൽ എങ്ങനെ ഉപയോഗിക്കണം എന്നു നോക്കാം.
നനഞ്ഞ മുടിയാണെങ്കിൽ ആദ്യം ചീപ്പുപയോഗിച്ച് നല്ല പോലെ ചീകി വൃത്തിയാക്കുക. ബദാം ഓയിൽ തലയോട്ടിയിൽ തടവുക, മുടിയുടെ വേരുകളിൽ എണ്ണ എത്തി എന്ന ഉറപ്പുവരുത്തണം. വീണ്ടും മുടി ചീകുക. എല്ലാ മുടിയിഴകളുെ കെട്ടുകളില്ലാതെ ചീകി വൃത്തിയാക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്. ഈത് ആഴ്ചയിൽ രണ്ട് തവണ ചെയ്യാം
പ്രതികരിക്കാൻ ഇവിടെ എഴുതുക