കാലാവധി കഴിഞ്ഞ മേക്കപ് സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കാനുള്ള വഴികള്‍
മസ്കാര:
മൂന്നുമുതല്‍ ആറുമാസത്തിനുള്ളില്‍ കാലാവധി കഴിയുന്നവയാണ് മസ്കാരകള്‍. അതിനുശേഷം അതു കളയുകയാണ് പതിവ്. എന്നാല്‍ ഇനി അത്രപെട്ടെന്ന് അവ ഒഴിവാക്കേണ്ട. അവയുടെ കോലുകള്‍ നിങ്ങളുടെ പുരികക്കൊടി ഒതുക്കിവെക്കാന്‍ ഉപയോഗിക്കാം. അതിനിടയില്‍ ഒരു നരച്ചമുടിയെങ്ങാനുമുണ്ടെങ്കിലും കാലവധി കഴിഞ്ഞ മസ്കാര അതിനെ മറയ്ക്കാന്‍ ഉപയോഗിക്കാം.
ഐ ഷാഡോ
ഒരുവര്‍ഷം കഴിഞ്ഞാല്‍ ഐ ഷാഡോ പുതിയതൊന്നു വാങ്ങുന്നതാണ് നല്ലത്. പഴയത് എന്തു ചെയ്യുമെന്നല്ലേ? വെളുത്ത ഒരു നെയില്പോളിഷുമായി അത് മിക്സ് ചെയ്തശേഷം നഖത്തില്‍ ഉപയോഗിക്കാം.
സ്കിന്‍ ടോണര്‍
മിക്ക സ്കിന്‍ ടോണറുകൡും ആല്‍ക്കഹോള്‍ ധാരാളം അടങ്ങിയിരിക്കും. കാലാവധി കഴിഞ്ഞാല്‍ ഇവ ഗ്ലാസുകളും കണ്ണാടികളും എന്തിന് നിങ്ങളുടെ മൊബൈല്‍ സ്ക്രീന്‍ വരെ വൃത്തിയാക്കാന്‍ ഉപയോഗിക്കാം.
ലിപ് ബാം
കാല് വിണ്ടുകീറുന്നതിന് ഇവ ഉപയോഗിക്കാം. കൂടാതെ നിങ്ങളുടെ ഷൂവിന് തിളക്കം നിലനിര്‍ത്താനും ഉപയോഗിക്കാം.
ഫെയിസ് ഓയില്‍
വളരെ വിലകൂടിയ വസ്തുക്കളാണ് ഫെയിസ് ഓയിലുകള്‍. ഇവയുടെ കാലാവധി കഴിഞ്ഞാല്‍ അല്പം പഞ്ചസാരയും ചേര്‍ത്ത് സ്ക്രബ് ആയി ഉപയോഗിക്കാം.
ലിപ്സ്റ്റിക്
നിങ്ങളുടെ ഇഷ്ടനിറത്തിലുള്ള ലിപ്സ്റ്റിക് ഇളംനിറത്തിലുള്ള ലിപ് ഭാം ആക്കാം. ആദ്യം ലിപ്സ്റ്റിക് ചൂടാക്കുക. അതുവഴി ബാക്ടീരിയകളെ നശിപ്പിക്കാന്‍ സാധിക്കും. ശേഷം വാസിലിനോ പെട്രോളിയം ജെല്ലിയോ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക