പൊതുവെ പ്രാവുകൾ ശാന്തിയുടെയും സമാധാനത്തിന്റെയും സൂചകങ്ങളായാണ് അറിയപ്പെടുന്നത്. മറ്റു പക്ഷികളെക്കാൾ കൂടുതൽ പ്രാവുകൾക്ക് പ്രാധാന്യം നൽകുന്നതും ഇതുകൊണ്ടുതന്നെയാണ്. വീട്ടുപരിസരങ്ങളിലും മറ്റും പ്രാവുകളെ കാണുന്നത് ശുഭ സൂചകങ്ങളായാണ് കരുതപ്പെടുന്നത്. വീടുകളിൽ ഉണ്ടാകുന്ന പ്രാവിന്റെ സാന്നിധ്യം പുതിയ മാറ്റങ്ങൾക്ക് കാരണമാകും എന്നും സൗഭാഗ്യങ്ങൾ തേടി വരുന്നതിന് കാരണമാകുമെന്നും ചിലർ വിശ്വസിക്കുന്നു.
പൊതുവേ ഊർജസ്വലതയുള്ള ജീവികളായ പ്രാവുകളുടെ വീടുകളിലെ സാന്നിധ്യം പുത്തൻ പ്രതീക്ഷകളുടെ സൂചനയായി കരുതപ്പെടുന്നു. ആത്മബോധത്തിനൊപ്പം മറ്റുള്ളവരോടും നല്ല ബന്ധം കാത്തുസൂക്ഷിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാനും പ്രതീക്ഷ കൈവിട്ടുകളയാതിരിക്കാനുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് പ്രാവുകൾ വീട്ടുപരിസരത്ത് കൂടുകെട്ടി താമസിക്കുന്നത് കൊണ്ട് ചിലർ വിശ്വസിക്കുന്നത്.
പ്രാവുകളുടെ സാന്നിധ്യത്തിന് സമീപഭാവിയിൽ തന്നെ ഭാഗ്യം തേടിയെത്താനുള്ള സാധ്യതയായും ലക്ഷ്യങ്ങളും സ്വപ്നങ്ങളും കൈവിടാതെ മുന്നോട്ടു പോകാൻ ഉള്ള ശുഭാപ്തി വിശ്വാസത്തെ വർദ്ധിപ്പിക്കുന്നതിനും പ്രചോദനമാകാൻ സാധിക്കും. പണ്ടുകാലത്ത് കൃഷിയിടത്തിലോ വീട്ടുപരിസരത്തോ പ്രാവ് കൂടുകൂട്ടുന്നത് വിളകൾ സമൃദ്ധമായി ഉണ്ടാകുമെന്നതിന്റെ സൂചനയായി കരുതിയിരുന്നു.
കഷ്ടതകൾക്കും ദാരിദ്ര്യത്തിനും പരിഹാരമാകുമെന്നും കുടുംബത്തിന് അധികം വൈകാതെ ക്ഷേമം വന്നു ചേരുമെന്നും പ്രാവുകളുടെ സാന്നിധ്യം ഉറപ്പു നൽകുന്നു. പ്രാവുകളുടെ പെരുമാറ്റത്തിൽ നിന്നും അപകട സൂചനകൾ മനസ്സിലാക്കാൻ സാധിക്കുമെന്നതിനാൽ സംരക്ഷണം ലഭിക്കുമെന്നതിന്റെ പ്രതീകമായും പ്രാവുകളെ കണക്കാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക