മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് നടൻ അലൻസിയറിനെതിരെ ആരോപണം നടനെതിരെ മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകി. റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി നൽകിയത്. മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് നടനെതിരെയുള്ള പരാതി.
അതേസമയം ചലച്ചിത്ര അവാര്‍ഡില്‍ പെണ് പ്രതിമ നല്കി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറുടെ പരാമര്‍ശം ഏറെ വിവാദം സൃഷ്ട്ടിച്ചു. പരാമർശത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്നാണ് അലൻസിയറുടെ മറുപടി. താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. തന്റെ സംസാരത്തിൽ അങ്ങനെ വന്നിട്ടുണ്ടാകാമെന്നും, ആൺ രൂപത്തിലുള്ള പ്രതിമ കിട്ടണമെന്ന് ആഗ്രഹിച്ച് പറഞ്ഞതാണെന്നും അലൻസിയർ വ്യക്തമാക്കി. അലൻസിയറുടെ പ്രതികരണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക