ഇടുക്കി മുള്ളരികുടിയിൽ വെച്ച് നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടി ഇടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു . പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. നെടുങ്കണ്ടത് സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അനുശ്രീയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ നടി സഞ്ചരിച്ച വാഹനത്തിൻറെ ടയർ പഞ്ചറായി. നാട്ടുകാരും അനുശ്രീയും ചേർന്നാണ് യുവാക്കളെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക