പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴിമല വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറുമാസത്തേക്കാണ് നിയമനം. ഗുരുവായൂർ ക്ഷേത്രം തന്ത്രിയായ ബ്രഹ്മശ്രീ ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ ഉച്ചയ്ക്കുശേഷം നടത്തിയ നറുക്കെടുപ്പിലാണ് പി എം ശ്രീനാഥ് നമ്പൂതിരി ക്ഷേത്രം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരിൽ നിന്നും 41 പേർ യോഗ്യത നേടി ഹാജരായപ്പോൾ ഇവരിൽ നിന്നും യോഗ്യത നേടിയ 40 പേരുടെ പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷം നടത്തിയ നറുക്കെടുപ്പിലാണ് ശ്രീനാഥ് നമ്പൂതിരി ക്ഷേത്ര മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ഷേത്രത്തിലെ ഭജനത്തിനുശേഷം അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി അദ്ദേഹം ചുമതലയേൽക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക