പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫസർ സി ആർ ഓമനക്കുട്ടൻ അന്തരിച്ചു. സിനിമാ സംവിധായകനായ അമൽ നീരദിന്റെ അച്ഛനാണ് ഓമനക്കുട്ടൻ. നാലുവർഷത്തിലേറെയായി കേരള സർക്കാറിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിൽ ജോലി ചെയ്ത അദ്ദേഹം സിനിമ മാസിക, പ്രഭാതം,ഗ്രന്ഥ ലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തി.
35 വർഷത്തോളമായി സാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന ഓമനക്കുട്ടൻ ഏറെക്കാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. സർക്കാർ കോളേജുകളിൽ മലയാളം ലക്ചറർ ആയിരുന്ന അദ്ദേഹം കോട്ടയം ജില്ലയിലെ തിരുനക്കര സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക