തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടൽക്ഷോഭമുണ്ടായതിനെ തുടർന്ന് വള്ളം തകർന്നു. അപകടത്തിൽ മത്സ്യത്തൊഴിലാളി ശാന്തിപുരം സ്വദേശി മനോജിന്(44) പരിക്കേറ്റു. ഇന്നു രാവിലെ ആറോടെയാണ് അപകടമുണ്ടായത്.
മത്സ്യബന്ധനത്തിനായി ഹാർബറിൽനിന്നു പുറപ്പെട്ട വള്ളം ശക്തമായ തിരയിൽപെട്ട് തകരുകയായിരുന്നു. വളത്തിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക