തിരുവല്ല: തിരുവല്ലയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കച്ചേരിപ്പടിയിൽ കറ്റോട് സ്വദേശികളാണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നു പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. പുലർച്ചെ അപകടത്തിൽപ്പെട്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നതുകണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക