വൻ വിജയം നേടിയ ആർ.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റർസിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് കൊച്ചിയിൽ തുടക്കം. നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി വർഗീസ് ആണ് ചിത്രത്തിൽ നായകനാകുന്നത്.
കടൽ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കടൽ പശ്ചാത്തലത്തിൽ പല സിനിമകളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് ഡ്രാമ ഇതാദ്യമാണ്.
റോയലിൻ റോബർട്ട് സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നത് സാം: സി.എസ്.ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക