സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസങ്ങളിൽ മിതമായതോ ഇടത്തരം മഴക്കോ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരിക്കുന്നത്. 64.5 മില്ലിമീറ്റർ മുതൽ 115 മീറ്റർ വരെ മഴ 24 മണിക്കൂറിൽ ലഭിച്ചേക്കും.
തെക്ക്- കിഴക്കൻ രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്ക് -പടിഞ്ഞാറൻ രാജസ്ഥാനുമുകളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും മധ്യ കിഴക്കൻ ആൻഡമാൻ കടലിനും വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക