ഈ അധ്യനവര്ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ 26വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 21 വരെ നടക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 22ന് ആരംഭിക്കും. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റെ പരീക്ഷ നിപ സാഹചര്യത്തില്‍ മാറ്റിവച്ചതായും ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു.
ആകെ 4,04075ആണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 43,476 പേരാണ് പരീക്ഷ എഴുതുന്നത്. വിഎച്ച്എസ്സി ഇംപ്രുവ്മെന്റ് പരീക്ഷയും ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു.27,633 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക