ഔഷധ സസ്യങ്ങളിൽ തുളസിക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. വിവിധ രോഗങ്ങൾക്കുള്ള ഒറ്റമൂലി കൂടിയാണ് തുളസി. ജലദോഷം, പനി,കഫക്കെട്ട്,ചുമ തുടങ്ങി നിരവധി രോഗങ്ങൾക്ക് തുളസിയില ഉപയോഗിക്കുന്നുണ്ട്. വീട്ടിൽ തുളസിയുണ്ടെങ്കിൽ ഇനി ചായയുണ്ടാക്കുമ്പോൾ ഒരു തുളസിയില കൂടി ചേർക്കാം. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുന്നു
തുളസി ചായ കുടിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ജലദോഷം, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തടയുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും കഫം പുറന്തള്ളാനും തുളസിയില നല്ലതാണ്.
സമ്മർദം കുറക്കാൻ സഹായിക്കുന്നു
പഠനങ്ങൾ തെളിയിക്കുന്നത്, സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിർത്താൻ തുളസി ചായ സഹായിക്കുമെന്നാണ്. തുളസി ചായ കോർട്ടിസോളിന്റെ അളവ് താഴ്ത്തുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
തുളസി ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
പല്ലിന്റെയും വായുടെയും ആരോഗ്യത്തിന്
തുളസി ഇലകൾക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ദിവസവും തുളസി ചായ കുടിക്കുന്നത് വായിലെ ദോഷകരമായ ബാക്ടീരിയകളെയും അണുക്കളെയും ചെറുക്കാൻ സഹായിക്കും. തുളസി ചായയ്ക്ക് മൗത്ത് ഫ്രെഷ്നറായി പ്രവർത്തിച്ച് വായ്നാറ്റം തടയാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക