എ എ റഹിം എംപിയുടെ ഭാര്യ അമൃതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രൊഫൈലിലൂടെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അമൃത പൊലീസിന് പരാതി നല്കി. സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഫേസ്ബുക്കില്‍ അമൃതയുടെ പ്രൊഫൈലിലുള്ള ചിത്രങ്ങള്‍ എടുത്ത് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് വ്യാജന്മാര് ചെയ്യുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന ക്യാപ്ഷനുകള്‍ നല്‍കിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
‘കോട്ടയം കുഞ്ഞച്ചന്’ എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് സ്ത്രീയുടെ ചിത്രത്തിനൊപ്പം അശ്ലീലം എഴുതി വിടുന്നത്. എ എ റഹീമിനോടുള്ള രാഷ്ട്രീയ എതിര്‍പ്പാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് കമന്റ് ബോക്സില്‍ നിന്ന് വ്യക്തമാകും. ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നാണ് ചില കമന്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക