വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയ ആറംഗസംഘം പൊലീസ് പിടിയിൽ. എറണാകുളം ജില്ലയിലെ വാഴക്കുളത്ത് ആണ് സംഭവം.
കാട്ടാക്കാട പന്നിയോട് സ്വദേശി അഭിലാഷ് (44 ), ചടയമംഗലം ഇലവക്കോട് അബ്രാർ ( 30 ), കള്ളിയൂർ സ്വദേശി റെജി ജോർജ് (37), തിരുവള്ളൂർ നക്കീരൻ സാൈല ദേവിശ്രീ (39,) ഒറ്റപ്പാലം പൊന്നാത്തുകുഴിയിൽ രംസിയ (28), ചെറുതോന്നി സ്വദേശി സുജാത (51) എന്നിവരെയാണ് വാഴക്കുളം പോലീസ് ഇൻസ്പെക്ടർ കെ.എ.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
വാഴക്കുളം ചവറ കോളനിക്ക് സമീപം വാടക വീട്ടിൽ അനാശാസ്യം നടത്തുകയായിരുന്നു. മൂന്നുദിവസമായി വീട് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തി വരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക