നിലവിലെ സാഹചര്യത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് പ്രായോഗികമല്ലാത്ത ആശയമാണെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി.ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ പല സംസ്ഥാനങ്ങളുടെയും ഭരണം പിരിച്ചുവിടേണ്ടി വരുമെന്നും അത് സാധ്യമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നിയമസഭ പിരിച്ചുവിടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഫെഡറൽ സംവിധാനത്തിൽ കേന്ദ്രത്തിനുള്ളതുപോലെ സംസ്ഥാനങ്ങൾക്കും അധികാരമുണ്ട്. സംസ്ഥാന അസംബ്ലി പിരിച്ചുവിടാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് അതത് സംസ്ഥാന സർക്കാരിൽ മാത്രമാണ്. സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ല.
ആർട്ടിക്കിൾ 356 ഉപയോഗിച്ച് സംസ്ഥാന ഭരണം ഏറ്റെടുക്കുക അസംബ്ലി പിരിച്ചുവിടുക എന്നത് മാത്രമാണ് കേന്ദ്രത്തിന് മുന്നിലുള്ളത്. എന്നാൽ അതിന് തക്കതായ കാരണമുണ്ടാകണം. ഭരണഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് ഭരണം നടത്താൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ കേന്ദ്രസർക്കാരിന് അസംബ്ലി പിരിച്ചുവിടാനാകൂ എന്നും ആചാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക