2001-ൽ നടന്ന പാർലമെന്റ് ഭീകരാക്രമണത്തെ ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ന് നടന്ന ഭീകരാക്രമണത്തിൽ പാർലമെന്റിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വധിക്കപ്പെട്ട ഉദ്യോഗസ്ഥരെ അദ്ദേഹം അനുസ്മരിച്ചു .
ഭീകരർ കെട്ടിടത്തിന് നേരെയല്ല ആക്രമണം നടത്തിയതെന്നും ജനാധിപത്യത്തിന്റെ മാതാവിന് നേരെ നടത്തിയ ആക്രമണമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 2001 ഡിസംബർ 13-നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്.
ഡൽഹി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജഗദീഷ്, മത്ബാർ, കമലേഷ് കുമാരി, നാനക് ചന്ദ്, രാംപാൽ, ഡൽഹി പോലീസിലെ ഹെഡ് കോൺസ്റ്റബിൾമാരായ ഓം പ്രകാശ്, ബിജേന്ദർ സിംഗ്, ഘൻശ്യാം, സിപിഡബ്ല്യുഡിയിലെ തോട്ടക്കാരനായ ദേശ്രാജ് എന്നിവരാണ് പാർലമെന്റിനെ സംരക്ഷിക്കുന്നതിനിടയിൽ ജീവൻ ബലി അർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക