എങ്ങനെ പാകം ചെയ്താലും രുചികരമായ കപ്പ ഉപയോഗിച്ച് വ്യത്യസ്തമായ ഒരു വിഭവം. പാൽ കപ്പയാണ് തയ്യാറാക്കി എടുക്കുന്നത്.
ഇതിനായി ആദ്യം തന്നെ കപ്പ ചെറുതായി അരിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ഒഴിച്ച് വേവിച്ചെടുക്കാം. മുക്കാൽ ഭാഗം വെന്ത് കഴിയുമ്പോൾ വെള്ളം വാർത്ത് മറ്റൊരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. പിന്നീട് ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് കൊടുക്കാം. പച്ചമുളക് കീറിയതും കൂടി ഇട്ട് പാകത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കണം.
നല്ലതുപോലെ വെന്ത് പരുവമായി വരുമ്പോൾ ഇതിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കാം. ചൂടായി കഴിഞ്ഞാൽ അടുപ്പത്ത് നിന്നും വാങ്ങി വയ്ക്കാം. മറ്റൊരു പാൻ അടുപ്പത്ത് വച്ച് ഇതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിച്ചതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കപ്പയിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം. രുചികരവും ഹെൽത്തിയുമായ പാൽ കപ്പ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക