മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും പടർന്നു പിടിച്ച് ചെങ്കണ്ണ്. ചെങ്കണ്ണ് രോഗം പിടിപെട്ട് നിരവധി ആളുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രികളിൽ എത്തുന്നത്. അടുത്ത ദിവസങ്ങളിൽ 150 ഓളം പേർ ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെങ്കണ്ണ് ബാധിച്ച് ചികിത്സ തേടിയത്. ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും സ്കൂൾ കുട്ടികളാണ്.
നേത്രപടലത്തിൽ ഉണ്ടാകുന്ന അണുബാധയും നീർക്കെട്ടും ആണ് ചെങ്കണ്ണിന് കാരണമാകുന്നത്. ബാക്ടീരിയ, വൈറസ്, അലർജി എന്നിവയെല്ലാം ചെങ്കണ്ണിന് കാരണമാകാം. കണ്ണിലുണ്ടാകുന്ന ചുവപ്പുനിറം, ചൊറിച്ചിൽ,വേദന, കണ്ണിൽ നിന്നും വെള്ളം വരുക, കൺപോളകളിലെ തടിപ്പ്, കണ്ണിൽ പീള കെട്ടുക എന്നിവയൊക്കെയാണ് ചെങ്കണ്ണിന്റെ പ്രധാന ലക്ഷണങ്ങൾ.
ആരംഭത്തിൽ തന്നെ ചികിത്സ തേടിയില്ലെങ്കിൽ നേത്രപടലത്തെ തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്ന രോഗമാണ് ചെങ്കണ്ണ്. ചെങ്കണ്ണ് രോഗം പിടിപെടുമ്പോൾ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടുന്നതുകൊണ്ടാണ് കണ്ണിന് ചുവപ്പുനിറം ഉണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക