ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് പാർവതി തിരുവോത്ത്. സിനിമയിലെ വേഷങ്ങൾക്ക് പുറമേ സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചും പാർവതി എത്താറുണ്ട്.
ഇപ്പോഴിതാ എഐ ചിത്രങ്ങളാണ് എന്ന് തോന്നിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഒറ്റനോട്ടത്തിൽ എ ഐ ആണ് എന്ന് തോന്നുമെങ്കിലും സംഗതി ഒറിജിനൽ ആണ് എന്ന് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും.
ഇതിനു മുൻപും മേക്കോവർ ചിത്രങ്ങളുമായി താരം എത്തിയിട്ടുണ്ട്. താരത്തിന്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫർ ഷാഫി ഷക്കീർ ആണ്. സാംസൺ ലേ മേക്കപ്പ് ചെയ്തിരിക്കുന്നു. സ്മിജിയാണ് സ്റ്റൈലിസ്റ്റ്. വിക്രം നായകനായി എത്തുന്ന തങ്കലാൻ ആണ് പാർവതിയുടെ ഏറ്റവും പുതിയ റിലീസ്. ഉള്ളൊഴുക്ക്,ഹെർ എന്നീ ചിത്രങ്ങളും റിലീസിന് തയ്യാറെടുക്കുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക