കൊല്ലം: ഓണം ബംപർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. കൊല്ലം തേവലക്കരയിലാണ് ദാരുണ സംഭവം. കൊല്ലം സ്വദേശി ദേവദാസ്(42) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ദേവദാസിന്റെ സുഹൃത്ത് അജിതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയം ഇരുവരും മദ്യലഹരിയിലായിരുന്നു .
ലോട്ടറി ടിക്കറ്റ് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക