തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ ഘടകകക്ഷികളുടെ ആവശ്യം ചർച്ച ചെയ്ത് പരിഗണിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. മന്ത്രിവേണമെന്നുള്ള എല്‍ജെഡിയുടെ കത്ത് പരിശേധിക്കുമെന്നും ഇപി ജയരാജന് പറഞ്ഞു.
‘ലഭിക്കുന്ന കത്തുകളെല്ലാം പരിശോധിക്കുന്നത് എല്‍ഡിഎഫ് രീതിയാണ്. എല്‍ഡിഎഫ് യോഗത്തിന്റെ മുഖ്യ അജണ്ട കേന്ദ്രത്തിനെതിരായ പ്രതിഷേധ പരിപാടികളാണ്’ ഇപി ജയരാജന് പറഞ്ഞു. എല്‍ഡിഎഫ് യോഗം ഇന്നാണ് നടക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം യോഗത്തില്‍ വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക