തൈറോയ്ഡ് തകരാറുകൾ പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കുന്നതിന് പുകവലി ഒരു കാരണമാണ്. ഇത് ഗ്രന്ഥിയിലെ ഹോർമോണുകളുടെ ഉൽപാദനത്തെ ദോഷകരമായി ബാധിക്കുകയും അമിതമായി സെൻസിറ്റീവ് ആക്കുകയും ചെയ്യുന്ന വിഷ ഘടകങ്ങൾ പുകവലി പുറത്തുവിടുന്നു.
സംസ്കരിച്ച ഭക്ഷണത്തിൽ പലതരം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥികൾ ഈ രാസവസ്തുക്കളോട് സംവേദനക്ഷമതയുള്ളവയാണ്. ഇത് ഗ്രന്ഥിയിലെ ഹോർമോണുകളുടെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും ശരീരത്തിന്റെ വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യും. ഹോർമോൺ ഉൽപാദനത്തിലെ മാറ്റങ്ങളും പ്രധാന തൈറോയ്ഡ് രോഗങ്ങൾക്ക് കാരണമാകുന്നു.
സ്ട്രെസ് കൊണ്ടും തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകാം. സ്ട്രെസ് ഉണ്ടാകുമ്പോൾ കോർട്ടിസോൾ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് തൈറോയ്ഡ് ഗ്രന്ഥികളിലെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു.
സമീകൃതാഹാരമാണ് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം. ചിക്കൻ, മുട്ട, പാൽ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ കൂടുതൽ ചേർക്കണം. സംസ്കരിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ്, സോയ എന്നിവയാണ് പ്രധാനമായും ഒഴിവാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക