ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ വിശിഷ്ടാതിഥിയായി സൂപ്പർസ്റ്റാർ രജനികാന്ത് പങ്കെടുക്കും. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഗോൾഡൻ ടിക്കറ്റ് കഴിഞ്ഞദിവസം ബിസിസിഐയുടെ സെക്രട്ടറി ജയ്ഷ സൂപ്പർസ്റ്റാർ രജനീകാന്തിന് സമ്മാനിച്ചു.
ലോകകപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ള പ്രമുഖരായ വ്യക്തികൾക്ക് ഗോൾഡൻ ടിക്കറ്റ് ബിസിസിഐ നൽകുന്നുണ്ട്. ഗോൾഡൻ ടിക്കറ്റ് ലഭിക്കുന്നവർക്ക് ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നേരിട്ട് കാണുവാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക