കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് രാത്രി 11. 30 വരെ നീട്ടി. കലൂർ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരം നടക്കുന്നത് പരിഗണിച്ചാണ് ഈ തീരുമാനം.
ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് രാത്രി 11:30 ന് ആയിരിക്കും. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്നവര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.
ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ മാത്രമായിരിക്കും ഈ പ്രത്യേക സര്‍വീസ് ഉണ്ടാകുക. രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക