കാസര്‍കോഡ് മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഡ്ലു സ്വദേശി ഇര്ഫാന് നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായത്.
കര്‍ണാടകയില്‍ നിന്ന് കാറില്‍ കാസര്‍കോട്ടേക്ക് കടത്താനായിരുന്നു ശ്രമം. 2 ലക്ഷം രൂപയോളം വിലയുള്ള 140 കിലോ പുകയില ഉത്പന്നങ്ങളാണ് കാറില്‍ നിന്ന് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക