ഒരുവിധം എല്ലാ ആളുകളെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ് തലയിൽ ഉണ്ടാകുന്ന പേൻ ശല്യം. ചില പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിച്ച് തലയിൽ ഉണ്ടാകുന്ന പേനിനെ നമുക്ക് വീട്ടിൽ തന്നെ അകറ്റുവാൻ സാധിക്കും. ബേബി ഓയിൽ തലയിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം മുടി ചീകുന്നത് പേനുകളെ നീക്കം ചെയ്യുന്നതിന് സഹായിക്കും.
പേനുകളെ അകറ്റുന്നതിനുള്ള മറ്റൊരു മാർഗമാണ് ടി ട്രി ഓയിൽ. നാലോ അഞ്ചോ തുള്ളി ഓയിൽ വെളിച്ചെണ്ണയിൽ ചേർത്ത് മുടിയിൽ തേച്ച് പിടിപ്പിക്കുന്നത് പേനിനെ തുരത്താനുള്ള ഫലപ്രദമായ ഒരു മാർഗമാണ്. അതുപോലെതന്നെ ഉറങ്ങാൻ പോകുന്നതിന് അല്പം മുൻപ് ഒലീവ് ഓയിൽ തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു ചീപ്പ് കൊണ്ട് തലയിലെ മുഴുവൻ പേനിനെയും ഇല്ലാതാക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക