ഒരുവിധം എല്ലാവർക്കും ഇഷ്ടമായ ഒന്നാണ് വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ചോളം. പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും ചോളം കൃഷിയായി സ്വീകരിച്ചിരിക്കുന്നത്.
ധാരാളം നാരുകൾ അടങ്ങിയ ചോളം കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കി ദഹനം കാര്യക്ഷമമാക്കുന്നതിന് സഹായിക്കും. കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും തിമിര സാധ്യത കുറയ്ക്കാനും സഹായിക്കുന്ന സിയാക് സാന്തിൻ, ലൂട്ടീൻ എന്നിവ ഉൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ചോളം.
അനീമിയ ചെറുക്കാനുള്ള ഏറ്റവും നല്ല ഭക്ഷണമായ ചോളം ഹൃദയസംബന്ധമായ അസുഖങ്ങളെ അകറ്റാനുതകുന്നതുമാണ്. ഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ലതുപോലെ വേവിച്ചെടുത്ത ചോളത്തിൽ വെളിച്ചെണ്ണ ചേർത്ത് കഴിക്കുന്നത് ഗുണകരമാകും. ധാരാളം ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകൾ, മുടി, ചർമം എന്നിവയുടെ ആരോഗ്യത്തിന് ചോളം വളരെയധികം നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക