രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. മുൻനിര പ്രൊഡക്ഷൻ ഹൗസായ ‘ലൈക്ക പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്.
“പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന് ശേഷം ലൈക്ക പ്രൊഡക്ഷൻസുമായി ഞങ്ങൾ സഹകരിക്കുന്ന ചിത്രമാണ് ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്ന ആറാമത്തെ ചിത്രമാണ്. ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നു. തമിഴ്നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് ഡിസ്ട്രിബ്യുഷൻ വ്യാപിപ്പിക്കുകയും കൂടി ചെയ്തതോടെ ലൈക്ക പ്രൊഡക്ഷൻസുമായി തുടർന്നും ചിത്രങ്ങൾ പ്രതീക്ഷിക്കാം. ” ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി വ്യക്തമാക്കി.
സെപ്റ്റംബർ 28നാണ് ചിത്രം തീയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ബോളിവുഡ് സ്റ്റാർ കങ്കണ റണാവത്ത് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സീനിയർ ഡയറക്ടർ പി. വാസുവാണ് സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക