തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനെതിരായ ജാതി വിവേചനത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റിയാണ് പരാതി നൽകിയത്. പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് എടുക്കണമെന്നും മന്ത്രി നേരിട്ടത് പൊതുമധ്യത്തിൽ പരസ്യമായ അവഹേളനമാണെന്നും പരാതിയിൽ പറയുന്നു.
സംസ്ഥാന പൊലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബിനും പയ്യന്നൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കുമാണ് പരാതി നൽകിയിരിക്കുന്നത്. പട്ടികജാതി പട്ടിക വർഗ അതിക്രമം തടയൽ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് പരാതിയിലെ ആവശ്യം.
തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെക്കുറിച്ച് മന്ത്രി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത് മൊഴിയായി കണക്കാക്കി കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഇതുവരെ പരാതി നൽകിയിട്ടില്ല.
ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക