ഉള്ളി മാത്രമല്ല ഉള്ളിത്തൊലി കൊണ്ടും നമുക്ക് ഉപയോഗമുണ്ട്. വിറ്റാമിന്‍ ബിയുടേയും വിറ്റാമിന്‍ സിയുടേയും പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവയുടേയും കലവറയാണ് ഉള്ളിയുടെ പുറത്തെ തോല്. ശരീര താപം കുറയ്ക്കുന്നതിന് ഉള്ളി സഹായിക്കുന്നു. ഉള്ളിയേക്കാള്‍ ഉള്ളിത്തോലിനാണ് ഈ ഗുണങ്ങള്‍ ഉള്ളത്.
ഉളളിത്തൊലിയിലെ സള്‍ഫര്‍ പ്ലാറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കുന്നു. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ കുറക്കുന്നതിനും ഉള്ളിത്തൊലി സഹായിക്കുന്നു. രക്തം കട്ടപിടിക്കാതിരിക്കുന്നതിനും ഈ സള്‍ഫര്‍ സഹായിക്കുന്നുണ്ട്.
ഉള്ളിത്തൊലിയിലുള്ള ഫെനോലിക് ധാതുക്കള്‍ രക്തക്കുഴല്‍ സംബന്ധമായ അസുഖങ്ങള്‍ക്കും നല്ലതാണ്. ഉള്ളിയുടെ ഏറ്റവും പുറത്തുള്ള പാളിയില്‍ പ്രായത്തെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഉളളിത്തൊലിയും ഉള്ളിയുടെ പുറത്തെ പാളിയും ഫൈബര്‍, ഫ്ലാവനോയ്ഡ്സ് എന്നിവയാല്‍ സമ്പുഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക