ചന്ദ്രയാന്‍ 3 വീണ്ടും ഉണരുമെന്ന പ്രതീക്ഷയില്‍ ഐഎസ്ആര്‍ഒ. ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ചാന്ദ്രയാന്റേത് ചരിത്ര നേട്ടമാക്കും. സാഹചര്യങ്ങള്‍ അനുകൂലമാകുമെന്നാണ് ഐഎസ്ആര്‍ഒ യുടെ കണക്കുക്കൂട്ടല്‍.
ചാന്ദ്ര പകല്‍ അവസാനിച്ചതോടെയാണ് ഊര്‍ജ്ജ സംരക്ഷണത്തിനായി ചന്ദ്രയാന്‍ 3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സ്ലീപ്പ് മോഡിലേക്ക് പോയത്. സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ശേഷം പ്രാഥമിക ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തീകരിക്കുകയും തുടര്‍ന്ന് ഉറക്കത്തിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് വീണ്ടുമൊരു സോഫ്റ്റ് ലാന്‍ഡിംഗ് കൂടി പൂര്‍ത്തീകരിക്കുന്നതില്‍ ദൗത്യം വിജയം കണ്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക