പാനിപ്പത്ത്: മൂന്നു സ്ത്രീകളെ കുടുംബാംഗങ്ങളുടെ മുന്നിൽവച്ച് അജ്ഞാതരായ നാലു പേർന്ന് പീഡനത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. ഹരിയാനയിലെ പാനിപ്പത്തിൽ ബുധനാഴ്ച രാത്രി നടന്ന സംഭവം ഇന്നലെയാണ് പുറത്തായത്. ആയുധങ്ങളുമായെത്തിയാണ് നാലംഗ സംഘം സ്ത്രീകളെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം. 24, 25, 35 വയസ്സുള്ള സ്ത്രീകളെയാണ് അവരുടെ ഭർത്താക്കൻമാരുടെയും മക്കളുടെയും മുന്നിൽവച്ച് പീഡിപ്പിച്ചത്.
രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ സ്ത്രീകളുടെ കുടുംബാംഗങ്ങളെ എല്ലാവരെയും കയർ ഉപയോഗിച്ച് ബന്ധിച്ചതിനെ തുടർന്നായിരുന്നു പീഡനം. ശേഷം വീട്ടിൽനിന്ന് പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ മോഷ്ടിച്ചാണ് സംഘം രക്ഷപ്പെട്ടത്.
അതിനിടെ, ഈ സംഭവം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി മറ്റൊരു സ്ത്രീയും ഈ സമയത്ത് ആക്രമിക്കപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഈ സ്ത്രീ പിന്നീട് മരിച്ചു. രണ്ടിടത്തും ആക്രമണം നടത്തിയത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക