കൊമേഴ്സ്യൽ ബ്രേക്ക് നൽകി ഇടക്കിടെ പരസ്യം കാണിക്കാനൊരുങ്ങി പ്രമുഖ സ്ട്രിമിങ് പ്ലാറ്റ് ഫോമായ ആമസോൺ പ്രൈം. അടുത്ത വർഷം മുതലാണ് ഈ സംവിധാനം ആരംഭിക്കുക.
2024ന്റെ ആദ്യത്തിൽ യു.എസ്, ജർമനി, യുകെ, കാനഡ എന്നിവിടങ്ങളിലും വർഷാവസാനത്തോടെ ഫ്രാൻസ്, ഇറ്റലി, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഷോകൾക്കിടയിൽ പരസ്യം കാണിക്കും.
നിലവിലുള്ള അംഗത്വ വരിസംഖ്യയ്ക്ക് പുറമേ അമേരിക്കയിൽ പ്രതിമാസം 2.99 ഡോളർ കൂടി നൽകിയാൽ പരസ്യങ്ങൾ പൂർണമായി ഒഴിവാക്കാനാകും. സിനിമകളുടെയും ടി.വി ഷോകളുടെയും നിർമാണത്തിനായി അധിക പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് സൂചന.
നിലവിൽ പ്രമുഖ സ്ട്രിമിങ് പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സിനും ഡിസ്നിപ്ലസിനും സംവിധാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക