ചെറുനാരങ്ങ വ്യത്യസ്തമായ രീതിയില്‍ ഉപയോഗിയ്ക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്കറിയുമോ? ഫ്രീസറില്‍ വച്ച് തണുപ്പിച്ച്, അതായത് ഫ്രോസന്‍ ചെറുനാരങ്ങ. ഇതിനങ്ങനെ ഉപയോഗിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്.
ചെറുനാരങ്ങയുടെ തോല് കളഞ്ഞാണ് നാം പലപ്പോഴും ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഫ്രീസറില്‍ വയ്ക്കുമ്പോള്‍ ഇതിലെ തോലടക്കം പ്രയോജനപ്പെടുത്താനാകും. ചെറുനാരങ്ങയുടെ തൊലിയില്‍ കൂടുതല്‍ പോഷകങ്ങളും വൈറ്റാമിനുകളുമുണ്ട്. ചെറുനാരങ്ങയുടെ പ്രയോജനം പൂര്‍ണമായി ലഭിയ്ക്കണമെങ്കില്‍ ഇതു മുഴുവനായി ഉപയോഗിയ്ക്കണം.
ഈ രീതിയില്‍ ചെറുനാരങ്ങ ഉപയോഗിയ്ക്കുന്നത് ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. ടോക്സിനുകള്‍ നീക്കം ചെയ്യും. ഈ രീതിയില്‍ ഉപയോഗിയ്ക്കുന്ന ചെറുനാരങ്ങ ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്കെതിരെ ഏറെ ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വിരശല്യത്തിനും ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക