ഇത്തവണത്തെ ഗണേശസേവാ പുരസ്കാരം ശ്രീജിത്ത് പണിക്കർക്ക്. കണ്ണൂർ ജില്ലയിലെ കരേറ്റ സാർവ്വജനിക ഗണേശോത്സവത്തിന്റെ ഭാഗമായാണ് പുരസ്കാരം .
ഇന്ന് നടക്കുന്ന സാംസ്കാരിക സദസ്സിൽ പുരസ്കാരം സമർപ്പിക്കും. പ്രശസ്ത ഫോട്ടോഗ്രഫർ നന്ദകുമാർ മൂടാടിയാണ് പുരസ്കാരം നൽകുക.
പ്രശസ്തിപത്രവും ശിൽപവും 11,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കെപി ശശികല , എസ് രമേശൻ നായർ, വാവ സുരേഷ് തുടങ്ങിയവർക്ക് മുൻ വർഷങ്ങളിൽ ഗണേശസേവാ പുരസ്കാരം നൽകിയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക