കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ അധിക്ഷേപത്തിന് മറുപടിയി പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നല്ല ജോലിത്തിരക്കുണ്ട്. അതിനിടയിൽ ഇതിനൊന്നും സമയമില്ലെന്നും വീണ ജോർജ്. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രിയെ കെ.എം.ഷാജി ‘സാധനം’ എന്ന് വിളിച്ചെന്നാണ് ആരോപണം.
അതേസമയം, ഷാജിയുടെ ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവനയിൽ വനിതകമീഷൻ കേസെടുത്തിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് വനിത കമീഷൻ അധ്യക്ഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക