ഇഷ്ടം പോലെ ജോലികളുണ്ടെന്നും ഷാജിയുടെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ‘അന്തവും കുന്തവുമില്ലാത്ത മന്ത്രി’ എന്ന കെ.എം. ഷാജിയുടെ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിനെക്കുറിച്ചൊന്നും പറയാനില്ലെന്നു പറഞ്ഞ മന്ത്രി, ഞാൻ നല്ല ജോലിത്തിരക്കിലാണ്. എനിക്ക് ഇഷ്ടംപോലെ ജോലിയുണ്ടെന്നും കൂട്ടിച്ചേർത്തു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക