എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മർദിച്ചെന്ന സി.പി.എം. കൗൺസിലറുടെ പരാതിയിൽ കേസെടുക്കാതെ കൊച്ചി സിറ്റി പോലീസ്. കരുവന്നൂർ കേസുമായി ബന്ധപ്പെട്ടയിരുന്നു ചോദ്യം ചെയ്യൽ.
19-നാണ് തൃശ്ശൂർ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലറും സി.പി.എം. അംഗവുമായ പി.ആർ. അരവിന്ദാക്ഷൻ ഇ.ഡി.ക്കെതിരേ പരാതിയുമായി രംഗത്തുവന്നത്. അരവിന്ദാക്ഷന്റെ പരാതിയിൽ കേസെടുത്തെന്ന് വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
എന്നാൽ, പ്രാഥമികാന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറഞ്ഞത്.12-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ചോദ്യം ചെയ്യുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക