മുഖത്തെ കരുവാളിപ്പ് പൂർണമായും അകറ്റി തിളക്കം നൽകുന്നതിനും മുഖക്കുരുവിന്റെ പ്രശ്നത്തിന് പരിഹാരം നൽകാനും സഹായിക്കുന്ന ഫേയ്സ്പാക്കാണിത്. ഇതിനായി രണ്ട് ചോരുവകൾ മാത്രം മതിയാകും. ആര്യവേപ്പില, കറ്റാർവാഴ എന്നിവയാണ് ഫേയ്സ്പാക്കിന്റെ പ്രധാന ചേരുവകൾ.
ഫേയ്സ്പാക്ക് തയാറേക്കണ്ട രീതി…
കറ്റാർവാഴ എടുത്ത് ഇതിലെ മഞ്ഞ നിറത്തിലുള്ള നീര് കളഞ്ഞതിന് ശേഷം നന്നായി അരിച്ചെടുക്കുക. ഇതിലേക്ക് ഒരു പിടി ആര്യവേപ്പില അരിച്ചെടുത്ത മിശ്രിതം ചേർക്കുക. ഇവ നന്നായി കുഴച്ചെടുത്തതിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. വേപ്പില അടങ്ങിയിട്ടുള്ളതിനാൽ ചുണ്ടിൽ പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. ഇവ മുഖത്ത് ഉണങ്ങി പിടിച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക