പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ച കുളത്തൂപ്പുഴ കണ്ടന്‍ചിറ സനൽ പന്തളം പോലീസിന്റെ പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിുകയായിരുന്നു.
ഉള്‍വനത്തില്‍ ഒളിവിലായിരുന്ന പ്രതിയെ ഇന്നലെയാണ് പിടികൂടിയത്. രണ്ടു വര്‍ഷം മുന്‍പാണ് സമൂഹ മാദ്ധ്യമത്തിലൂടെ പതിനേഴുകാരിയുമായി പ്രതി സനൽ സൗഹൃദത്തിലാകുന്നത്. തുടർന്ന് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
എന്നാൽ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഭീഷണിയിലൂടെ പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും ഇയാള്‍ പലപ്പോഴായി തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. ഇത് എതിർത്തതോടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക