ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവായ രാഘവ് ചദ്ധയും വിവാഹിതരായി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ നടന്ന വിവാഹത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, നടിയും പരിനീതിയുടെ കസിനുമായ പ്രിയങ്ക ചോപ്ര, തുടങ്ങി രാഷ്ട്രീയ സിനിമ മേഖലയിലെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. പ്രശസ്ത ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ വളരെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.
രൺവീർ സിംഗ്, അനുഷ്ക ശർമ എന്നിവരോടൊപ്പം റൊമാന്റിക് കോമഡി ചിത്രമായ ലേഡീസ് വേഴ്സസ് റിക്കി ബാൽ എന്ന ചിത്രത്തിലൂടെയാണ് 2011ൽ പരിനീതി ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. ചംകീല, ക്യാപ്സ്യൂൾ ഗില്‍ എന്നിവയാണ് പരിനീതിയുടെ പുതിയ റിലീസുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക